നാലാം ടെസ്റ്റിന് മുൻപേ ഇംഗ്ലണ്ടിന് തിരിച്ചടി സൂപ്പർതാരത്തിന് മത്സരം നഷ്ട്ടമായേക്കും

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന് മുൻപേ ഇംഗ്ലണ്ടിന് തിരിച്ചടി .പരിക്ക് മൂലം ഓൾ റൗണ്ടർ ക്രിസ് വോക്‌സിന് മത്സരം നഷ്ട്ടപ്പെട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ . വലതുതുടയിലെ വേദന മൂലം ഇന്ന് ടീമിനൊപ്പം പരിശീലനത്തിന് വോക്‌സ് എത്തിയിരുന്നില്ല . പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത് . പരമ്പര നഷ്ട്ടമാകാതിരിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. വോക്‌സിന് മത്സരം നഷ്ട്ടമായാൽ ആദ്യ രണ്ട് മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ച യുവതാരം സാം കറൻ ടീമിൽ തിരിച്ചെത്തിയേക്കും . പരമ്പരയിൽ മൂന്ന് ഇന്നിങ്സിൽ നിന്നും 127 റൺസ് നേടിയ കറൻ ആറ് വിക്കറ്റുകളും വീഴ്ത്തിയിരുന്നു .

രണ്ടാം മത്സരത്തിൽ ബെൻ സ്റ്റോക്സിന് പകരക്കാരനായാണ് വോക്‌സ് എത്തിയത് . മത്സരത്തിൽ സെഞ്ചുറിയും മികച്ച ബൗളിങ് പ്രകടനവും പുറത്തെടുത്ത വോക്‌സ് ടീമിനെ അനായാസം വിജയത്തിലെത്തിച്ചു .